17 January, 2019 12:49:20 PM
അഞ്ച് ചക്കക്കുരുവിന് 100 രൂപ, ചിരട്ടയ്ക്ക് 1800 രൂപ ; മലയാളി കളയുന്നതെന്തും വന്‍ വിലയ്ക്ക് ഓണ്‍ലൈനില്‍ സുലഭം
കൊച്ചി: പുളിങ്കുരു മുതല്‍ ചാണകം വരെ ലഭ്യമാക്കിക്കൊണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. മാവില വരെ ആമസോണില്‍ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയം. പ്രമേഹം, വായിലെ കുരുക്കള്‍, വയറിളക്കം എന്നിവയ്ക്കുളള പ്രതിവിധിയായും, പല്ലുതേക്കുന്നതിനു വരെ ഉപയോഗ പ്രദമാണെന്ന് അവകാശപ്പെടുന്ന ആമസോണ്‍ മാവിലയ്ക്ക് പച്ചയോടെ 100 രൂപയും ഉണങ്ങിയതിന് 200 രൂപയുമാണ് വിലയിട്ടിരിക്കുന്നത്.
കേവലം നിസാരമായി വലിച്ചെറിയുന്ന ചിരട്ടകൊണ്ട് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 250 മുതല്‍ 1800 രൂപ വരെയാണ് വില. 100 ഗ്രാം പപ്പായ ഇലയ്ക്കും പുളിങ്കുരുവിനും 100 രൂപയാകുമ്പോള്‍ വരിക്ക ചക്കക്കുരു 5 എണ്ണം 100 രൂപയ്ക്ക് ലഭിക്കും. കറിവേപ്പിലയ്ക്ക് 100 ഗ്രാമിന് 100 രൂപയാണ് വില. ചാണകവും ആമസോണില്‍ ലഭ്യമാണ്. നാല് ചാണക ഉരുളയ്ക്ക് 250 രൂപയാണ് ആമസോണിലെ വില.
ഇത്തരം പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വലിയ തരത്തിലുളള ആവശ്യക്കാര്‍ ഉണ്ടെന്നാണ് ആമസോണ്‍ പറയുന്നത്. നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരില്‍ ഒരു മുറി ചിരട്ട 3000 രൂപയ്ക്ക് ആമസോണ്‍ വില്‍ക്കുന്ന വാര്‍ത്ത ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു.