16 January, 2019 03:11:50 PM


കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു; തച്ചങ്കരിക്ക് രൂക്ഷവിമർശനം



കൊ​ച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരുന്ന കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. സ​ര്‍​ക്കാ​രു​മാ​യു​ള്ള ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യി​ല്‍ യൂണിയന്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നിര്‍ദ്ദേശിച്ചു. നാളെ മു​ത​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. വ​രു​ന്ന ചൊ​വ്വാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 

കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പണിമുടക്ക് നോട്ടീസ്  ഒന്നാം തീയതി  കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു.  തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ കേ​ള്‍​ക്കാ​ന്‍ എം​ഡി​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി പറഞ്ഞു.  യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി വ്യാ​ഴാ​ഴ്ച മു​ത​ല്‍ ച​ര്‍​ച്ച തു​ട​രു​മെ​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K