06 October, 2025 12:36:48 PM
ചിന്നക്കനാലിൽ കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചിന്നക്കനാലിന് സമീപം ചൂണ്ടലിൽ ആണ് കാട്ടാന ആക്രമണം. ജോസഫ് വേലുച്ചാമി (63) ആണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തിലാണ് ആക്രമണം. ചക്കക്കൊമ്പന്‍ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില്‍ വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്. ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.