04 October, 2025 10:57:31 AM


സമയക്രമ തർക്കം; കൊല്ലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ സ്വകാര്യബസ് ഡ്രെെവറുടെ വധഭീഷണി



കൊല്ലം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് നേരെ സ്വകാര്യ ബസ് ഡ്രൈവറുടെ ഭീഷണി. പാരിപ്പള്ളി കൊട്ടാരക്കര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ രാജേഷിനും കണ്ടക്ടര്‍ക്കും നേരെയാണ് ഭീഷണി ഉണ്ടായത്. സമയക്രമത്തെ ചൊല്ലി ഇന്നലെ ഉച്ചയ്ക്ക് വെളിയം ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. സ്വകാര്യ ബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാര്‍ കേള്‍ക്കേ അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. 'മൂണ്‍ലൈറ്റ്' എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് ഭീഷണി മുഴക്കിയത്. സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K