20 October, 2025 10:32:45 AM


തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ



തിരുവനന്തപുരം: തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണി. അരിസ്റ്റോ ജംഗ്ഷനിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. വള്ളക്കടവ് സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റ് റോബിൻ ജോൺസൻ പിടിയിലായി. വാഹനാപകടത്തെ തുടർന്നുണ്ടായ വാക് തർക്കത്തിന് ഒടുവിലാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

റോബിൻ സഞ്ചരിച്ച കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് തോക്ക് ചൂണ്ടലിലെത്തിയത്. റോബിൻ തിരയുള്ള തോക്ക് ചൂണ്ടുകയായിരുന്നു. റോബിൻ ജോൺസൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. റോബിനെതിരെ വധശ്രമത്തിന് കേസെടുത്തു. നിയമവിരുദ്ധമായി ആയുധം കൈയിൽ വച്ചതിനാണ് കേസ്. തമ്പാനൂർ പൊലീസാണ് കേസെടുത്തത്. ചൂണ്ടിയത് റിവോൾവർ ആയിരുന്നുവെന്നും മൂന്ന് തിരകളും ഇതിലുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914