16 January, 2019 01:25:15 PM


സംസ്ഥാനത്തെ 28 ഓളം ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.



കൊച്ചി: സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന  ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പൊതുമരാമത്തിന് കീഴിലുള്ള ടോള്‍ പിരുവ് നിര്‍ത്തലാക്കുമെന്ന് മുന്‍പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 28 ഓളം ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം.


നിര്‍മ്മാണ ചെലവുകള്‍ 10 കോടിക്ക് മുകളിലുളള പാലങ്ങള്‍ക്കാണ് ടോള്‍ പിരിക്കുന്നത്. നിലവില്‍ ഈ തരത്തിലുളള 14 ടോള്‍ ബൂത്തുകള്‍ കേരളത്തിലുണ്ട്. അരൂര്‍- അരൂര്‍കുറ്റി, ന്യൂ കൊച്ചി, മുറിഞ്ഞപുഴ തുടങ്ങിയ 14 പാലങ്ങളിലെയും ടോള്‍ പിരിവ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. കുമ്ബളം ടോള്‍ പ്ലാസ, പാലിയേക്കര ടോള്‍ പ്ലാസ എന്നിവടങ്ങളില്‍ തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു.

1976 ലെ കേരള ടോള്‍സ് ആക്റ്റ് പ്രകാരമാണ് സര്‍ക്കാര്‍ വായ്പകള്‍ അടയ്ക്കാനും നിര്‍മ്മാണ ചെലവ് തിരികെ ലഭിക്കാനുമായി ടോള്‍ പിരിവിന് അനുമതി നല്‍കിത്തുടങ്ങിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K