15 January, 2019 05:56:51 PM
മത്സ്യബന്ധന യാനങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ
കൊച്ചി: മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന സംസ്ഥാനത്തെ പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതിയില്‍ ഉള്‍പ്പടുത്തുന്നതിനുള്ള അപേക്ഷ ജനുവരി 20 വൈകിട്ട് അഞ്ചുമണി വരെ ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കും. 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തതും, 10 മീറ്ററില്‍ താഴെ നീളമുളളതും, 10 മീറ്ററിനും 15 മീറ്ററിനും ഇടയില്‍ ഒ.എ.എല്‍ ഉളളതുമായ പരമ്പരാഗത യാനങ്ങളായിരിക്കണം. കൂടാതെ യാനത്തിന്റെ ഉടമസ്ഥന്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള വ്യക്തി ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന യാനമുടമസ്ഥന്‍ പ്രീമിയം തുകയുടെ 10% ഗുണഭോക്തൃ വിഹിതമായി അടക്കണം. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.