15 January, 2019 05:46:58 PM
കൊല്ലത്ത് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണം വിളി; ശാസന നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ ശരണംവിളി. അധ്യക്ഷനായ മുഖ്യമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കവേയാണ് ശരണംവിളി ഉയര്‍ന്നത്.
ഒരു വേദിയില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയുമോയെന്ന് ചോദിച്ച മുഖ്യമന്ത്രി എന്തും ചെയ്യാനുള്ള വേദിയല്ല ഇതെന്നും പറഞ്ഞു. പിന്നീട് ജനം ശാന്തരായ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്.