14 January, 2019 02:56:34 PM


പൊങ്കല്‍: തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി



തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച്‌ കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. പൊങ്കല്‍ തമിഴ്നാട്ടിലെ ജനകീയ ഉത്സവമായതിനാല്‍ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K