13 January, 2019 07:16:22 PM


മുന്നോക്ക സംവരണത്തിനെതിരേ പടപ്പുറപ്പാടുമായി എസ്‌എന്‍ഡിപി; സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കം



ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനത്തിന്‍റെ ഫലമായി ഉയര്‍ന്നുവന്ന മുന്നോക്ക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണഘടനയ്ക്ക് അതീതമായുള്ള ഒരു സംവരണവും അനുവദിക്കില്ലെന്നും മോദിയുടെ നീക്കത്തിനെതിരെ മുസ്ലീം ലീഗിന്‍റെയല്ലാതെ ഒരു പാര്‍ട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഭരണഘടനയില്‍ അംബേദ്കര്‍ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K