11 January, 2019 09:25:44 AM


ജിഎസ്ടി റജിസ്ട്രേഷന്‍ ഇനി മുതല്‍ വര്‍ഷം 40 ലക്ഷം വാര്‍ഷിക വിറ്റുവരവ് ഉള്ളവര്‍ക്കു മാത്രം നിര്‍ബന്ധം



ദില്ലി: ചരക്ക്, സേവന നികുതി (ജിഎസ്ടി) റജിസ്ട്രേഷന്‍ ഇനി മുതല്‍ വര്‍ഷം 40 ലക്ഷം രൂപയെങ്കിലും വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്കു മാത്രം നിര്‍ബന്ധമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. 20 ലക്ഷം രൂപയായിരുന്നു നിലവിലെ പരിധി. കേരളത്തില്‍ ജിഎസ്ടി ശൃംഖലയിലുള്ള 3 ലക്ഷം പേരില്‍ ഇരുപതിനായിരത്തോളം പേരാണ് ഇളവുപരിധിയില്‍ വരുന്നത്. എന്നാല്‍ ഇന്‍പുട് ടാക്സ് ക്രെഡിറ്റ് സൗകര്യം നിലനിര്‍ത്തണമെങ്കില്‍ ഇവരും ജിഎസ്ടി റജിസ്ട്രേഷന്‍ തുടരുകയും റിട്ടേണ്‍ നല്‍കുകയും ചെയ്യണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K