03 January, 2019 10:42:45 PM


ഹർത്താൽ: കരുതൽ അറസ്റ്റ് വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൊലീസ് മേധാവികൾ അവഗണിച്ചു



തിരുവനന്തപുരം: ശബരിമല കർമ്മസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ മുൻകരുതൽ അറസ്റ്റ് വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവികൾ അവഗണിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിടുന്ന സംഘപരിവാർ പ്രവർത്തകരുടെ പട്ടിക ഇന്നലെ ഇന്റലിജൻസ് ഓരോ ജില്ലകൾക്കും കൈമാറിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെടുകയായിരുന്നു. ഇന്റലിജൻസ് കരുതൽ തടങ്കലിലെടുക്കാൻ പറഞ്ഞവരാണ് പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.


ഇന്നലത്തെ ജില്ലാ പൊലീസ് മേധാവിമാരുടെ വീഡിയോ കോൺഫറൻസിലും ഇക്കാര്യം നിർദ്ദേശിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ കണ്ണൂർ ജില്ലയിൽ മാത്രമാണ് കരുതൽ അറസ്റ്റുണ്ടായത്. മിക്ക ജില്ലകളിലും അറസ്റ്റു തുടങ്ങിയത് അക്രമം വ്യാപിച്ചതോടെ മാത്രമായിരുന്നു. സർക്കാർ ഓഫീസുകൾ, സി പി എം പാർട്ടി ഓഫീസുകൾ മാധ്യമ സ്ഥാപനങ്ങൾ എന്നിവ ആക്രമിക്കപ്പെടുമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K