01 March, 2016 10:26:50 PM


കേന്ദ്ര ബജറ്റിന് ശേഷം ഓഹരി വിപണിയിലുണ്ടായത് വന്‍ കുതിപ്പ്

മുബൈ: കേന്ദ്ര ബജറ്റിന് ശേഷം ഏഴു വര്‍ഷത്തിനിടക്ക് ഒരു ദിവസത്തെ ഏറ്റവും വലിയ ഓഹരിയുടെ ഉയര്‍ച്ചക്കാണ് മുംബൈയിലെ ദലാല്‍ നഗരം ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു ദിവസത്തെ തകര്‍ച്ചക്ക് ശേഷം ഓഹരി വിപണിയിലുണ്ടായത് വന്‍ കുതിപ്പ്.  സെന്‍സെക്സ് 800 പോയിന്‍റ് ഉയര്‍ച്ച രേഖപ്പെടുത്തി 23,779.35ലും നിഫ്റ്റി 240 പോയിന്‍റ് കടന്ന് 7,222.30 ലുമാണ് അവസാനിച്ചത്.

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഖുറാം രാജന്‍ റിപ്പോ നിരക്ക് കുറക്കുമെന്ന് പ്രഖ്യാപിച്ചതും നിരക്ക് ഉയരാന്‍ കാരണമായി. അവസാനമായി കഴിഞ്ഞ സെപ്തംബറിലാണ് ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചത്. ഐ.ടി.സി.യും ബി.എല്‍.എഫും ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഓയിലും പി.ഇ.എല്ലും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K