22 December, 2015 08:52:43 AM
എല്‍.എന്‍.ജി കപ്പലുകള്‍ കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിക്കും

ദില്ലി: എല്‍.എന്‍.ജി കപ്പലുകള്‍ കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിക്കും. ഇതിനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കിയ രാജ്യത്തെ ആദ്യ കപ്പല്‍ ശാലയാണ് കൊച്ചി. ദ്രവീകൃത പ്രകൃതി വാതകം മൈനസ് 163 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സംഭരിച്ചു സുരക്ഷിതമായി എത്തിക്കാന്‍ സാധിക്കുന്നതാണ് എല്‍.എന്‍.ജി കപ്പലുകള്‍.
കൊച്ചി കപ്പല്‍ നിര്‍മാണശാല ഡി.എം.ഡി കെ സുബ്രഹ്‌മണ്യവും ജ.ടി.ടി സിഇഒ ബി ഫിലിപ്പും ഫ്രാന്‍സിലെ ഗ്യാസ്‌ട്രാന്‍സ്‌പോര്‍ട്ട് ടെനിക്കാസ്(ജി.ടി.ടി) കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചു. കൊറിയയിലെ സാംസങ് ഹെവി ഇന്‍ഡ്‌സ്ട്രീസുമായി സഹകരിച്ചാണ് കൊച്ചിയില്‍ എല്‍.എന്‍.ജി കപ്പലുകള്‍ നിര്‍മിക്കുന്നത്. യു.എസില്‍ നിന്നും അടുത്ത 20 വര്‍ഷത്തേക്ക് വന്‍തോതില്‍ എല്‍.എന്‍.ജി ഇറക്കുമതി ചെയ്യാന്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.