04 February, 2016 03:10:38 AM
കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു
ദില്ലി : കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മില്ലിങ് കൊപ്രയുടെ ഈ സീസണിലെ താങ്ങുവില ക്വിന്‍റലിന് 5950 രൂപയാക്കി. നിലവില്‍ ഇത് 5500 രൂപയാണ്. ഉണ്ടകൊപ്ര ക്വിന്‍റലിന് 5950 രൂപയില്‍ നിന്നും 6240 രൂപയാക്കി ഉയര്‍ത്തി. കാര്‍ഷിക വിലനിര്‍ണയ കമീഷന്‍ ശിപാര്‍ശപ്രകാരമാണ് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി താങ്ങുവില പുതുക്കിനിശ്ചയിച്ചത്. നാളികേരകൃഷിയില്‍ കൂടുതല്‍ നിക്ഷേപത്തിനും ഉല്‍പാദനത്തിനും വര്‍ധന സഹായകമാകുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. നാഫെഡും നാഷനല്‍ കോഓപറേറ്റിവ് കണ്‍സ്യൂമര്‍ ഫെഡറേഷനുമായിരിക്കും താങ്ങുവില നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സികള്‍.