22 September, 2017 12:41:51 AM
ആറ് ബാങ്കുകളിലെ ചെക്ക് ബുക്ക് സെപ്തംബര്‍ 30നു ശേഷം അസാധു
കൊച്ചി: ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയില്‍ ലയിപ്പിച്ച ആറ് ബാങ്കുകളിലെ പഴയ ചെക്ക് ബുക്ക് ഇൗ മാസം 30 മുതല്‍ അസാധുവാകും. പഴയ ചെക്ക് ബുക്ക് കൈവശമുള്ളവര്‍ ഉടന്‍ എസ്.ബി.ഐയുടെ ചെക്ക് ബുക്കിന് അപേക്ഷിക്കണം. ഒാണ്‍ലൈന്‍ ആയോ ശാഖയിലോ അപേക്ഷിച്ചാല്‍ എസ്.ബി.ഐയുടെ ചെക്ക് ബുക്ക് കിട്ടും. ഇതോടൊപ്പം പഴയ ഐ.എഫ്.എസ് കോഡും മാറും.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഒാഫ് ബിക്കാനീര്‍-ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ്, ഭാരതീയ മഹിള ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കാണ് അസാധുവാകുന്നത്. 30ന് ശേഷമുള്ള ഇടപാടുകള്‍ക്കായി ഇൗ ബാങ്കുകളുടെ ചെക്ക് ലീഫ് കൊടുത്തവര്‍ അത് തിരിച്ചു വാങ്ങണം. ഇടപാടുകള്‍ക്ക് പുതിയ ഐ.എഫ്.എസ് കോഡ് ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് എസ്.ബി.ഐ അറിയിച്ചു.