20 December, 2015 10:23:06 AM
ബിഎസ്എന്‍എല്‍ കോള്‍ നിരക്കില്‍ 80 ശതമാനം ഇളവ് നല്‍കുന്നു

ദില്ലി : പുതിയ വരിക്കാര്‍ക്ക് കോള്‍ നിരക്കില്‍ ബിഎസ്എന്‍എല്‍ 80 ശതമാനം ഇളവ് നല്‍കുന്നു. മിനുട്ട്, സെക്കന്‍ഡ് ബില്ലിങ് പ്ലാനിലുള്ളവരുടെ നിരക്കിലാണ് ഇളവ് നല്‍കുന്നത്. ആദ്യ രണ്ടു മാസം മാത്രമാണ് ഇളവ് നല്‍കുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ അറിയിച്ചു.
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേയ്ക്ക് വിളിക്കുമ്പോല്‍ മൂന്ന് സെക്കന്‍ഡിന് ഒരു പൈസയാണ് നിരക്ക് ഈടാക്കുക. മറ്റ് നെറ്റ് വര്‍ക്കിലേയ്ക്കാണെങ്കില്‍ മൂന്ന് സെക്കന്‍ഡിന് രണ്ട് പൈസയും ഈടാക്കും. മിനുട്ട് പദ്ധതിയിലാണെങ്കില്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേയ്ക്ക് മിനുട്ടിന് 10 പൈസയാണ് ഈടാക്കുക. മറ്റ് നെറ്റ് വര്‍ക്കിലേയ്ക്കാണെങ്കില്‍ 30 പൈസയും.
പുതിയതായി കണക് ഷനെടുക്കുന്നവര്‍ സെക്കന്‍ഡ് പ്ലാന്‍ ലഭിക്കുന്നതിന് 36 രൂപയുടെ പ്ലാന്‍ വൗച്ചറാണ് ചാര്‍ജ് ചെയ്യേണ്ടത്. മിനുട്ട് പ്ലാനാണെങ്കില്‍ 37 രൂപയും.