20 December, 2015 10:11:37 AM
സെന്‍സെക്‌സ് : വിപണി മൂല്യത്തില്‍ 69,415 കോടിയുടെ വര്‍ധന

മുംബൈ : സെന്‍സെക്‌സിലെ പ്രധാന 10 കമ്പനികളില്‍ കഴിഞ്ഞയാഴ്ചത്തെ കുതിപ്പില്‍ ഒമ്പതെണ്ണത്തിന്റെ വിപണി മൂല്യത്തിലുണ്ടായ വര്‍ധന 69,415 കോടി രൂപ. കഴിഞ്ഞയാഴ്ച സെന്‍സെക്‌സിലുണ്ടായ നേട്ടം 474.70 പോയന്റാണ്. 25,519.22ലാണ് സൂചിക ക്ലോസ് ചെയ്തത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സിഐഎല്‍, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് വിപണി വിഹിതത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത്. കൂട്ടത്തില്‍ ഐടിസിയാണ് മോശംപ്രകടനം കാഴ്ചവെച്ചത്.
12,892 കോടി രൂപയില്‍നിന്ന് 3,21,345 കോടിയായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവറിന്‍േത് 8,255 കോടിയില്‍നിന്ന് 1,85,898 കോടിയായും എച്ച്ഡിഎഫ്‌സിയുടേത് 7,947 കോടിയില്‍നിന്ന് 1,93,338 കോടിയായും വര്‍ധിച്ചു. സണ്‍ ഫാര്‍മയുടെ വിപണിമൂല്യം 7,797 കോടിയില്‍നിന്ന് 1,90,230 കോടിയായി.
ഇന്‍ഫോസിസിന്റെ വിപണിമൂല്യം 7,717ല്‍നിന്ന് 2,49,436 കോടിയായും ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 6,799ല്‍നിന്ന് 2,70,666 കോടിയായും ഒഎന്‍ജിസിയുടേത് 6,630 കോടിയില്‍നിന്ന് 1,91,001 കോടിയായും വര്‍ധിച്ചു.
അതേസമയം, ഐടിസിയുടെ വിപണി മൂല്യമായ 2,54,829 കോടിയിൽനിന്ന് 2,931 കോടിയുടെ കുറവാണുണ്ടായത്.