09 August, 2017 09:23:21 PM


പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൈബര്‍ശ്രീയില്‍ പരിശീലനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഐ.ടി. ബേയ്‌സ്ഡ് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ആഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നിവയില്‍ തിരുവനന്തപുരത്താണ് പരിശീലനം.  20നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം.

ആദ്യത്തെ രണ്ടു കോഴ്‌സുകളുടെ കാലാവധി ആറുമാസമാണ്. പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് പാസ്സായവരായിരിക്കണം. വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന് ബി.എഫ്.എ പാസ്സായവര്‍, ബി.എഫ്.എ കോഴ്‌സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവര്‍ മറ്റ് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. 

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരി പകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും  ആഗസ്റ്റ് 25നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍- 0471 2323949



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K