12 July, 2017 02:01:50 PM
ജിയോ തരംഗത്തില്‍ റിലയന്‍സ് ഇന്ഡസ്ട്രീസിന്റെ ഓഹരി വില ഉയര്‍ന്നു
മുംബൈ: റിലയന്‍സ് ഇന്ഡസ്ട്രീസിന്റെ ഓഹരി രണ്ട് ശതമായി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും പുതിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചതോടെയാണ് 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന ഓഹരി (1,524.50) വിലയിലെത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒമ്ബത് വര്‍ഷത്തെ ഏറ്റവും മികച്ച ഓഹരി വിലയാണിത്.
ബുധനാഴ്ച രാവിലെ പത്തുമണിക്ക് റിലയന്‍സിന്റെ ഓഹരി വില 1.40 ശതമാനത്തില്‍നിന്നുയര്‍ന്ന് 1,516 രൂപയിലെത്തി. കമ്ബനിയുടെ ഓഹരികള്‍ 1,498.80 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാഴാഴ്ച യഥാക്രമം 1,524.50 രൂപയും 1,496 രൂപയുമാണ് വില ഉയര്‍ന്നത്. 2008 ജനവരി 17ന് ശേഷം ഓഹരി വില ഇത്രയും കുതിക്കുന്നത് ഇതാദ്യമായാണ്.
ബിഎസ്‌ഇ റിപ്പോര്‍ട്ട് പ്രകാരം, 399 പ്ലാനില്‍ പ്രീമിയം അംഗങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് പരിധിയില്ലാത്ത ജിയോ സേവനങ്ങള്‍ ആസ്വദിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പുതിയ പ്ലാന്‍ പ്രകാരം പ്രതിദിനം ഒരു ജിബി കണക്കില്‍ 309 രൂപയുടെ പ്ലാന്‍ രണ്ടു മാസം പരിധിയില്ലാത്ത സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.