28 May, 2017 01:25:49 PM


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു



ദില്ലി: ആശങ്കള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാനാകും. മോഡറേഷന്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ഫലപ്രഖ്യാപനം വൈകിയത്.


ആദ്യം മോഡറേഷന്‍ നല്‍കേണ്ടതില്ലെന്ന് സിബിഎസ്ഇ തീരുമാനിച്ചിരുന്നു. എന്നാല്‍ ദില്ലി ഹൈക്കോടതി ഇടപെട്ട് മോഡറേഷന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചതോടെയാണ്, ഫലപ്രഖ്യാപനം നീട്ടിയത്. ഫലപ്രഖ്യാപനം വൈകുമെന്നതുകൊണ്ട് സിബിഎസ്ഇ കോടതിയില്‍ അപ്പീല്‍ നല്‍കിയതുമില്ല. 11 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പരിശോധിക്കേണ്ട വിധം :  cbseresults.nic.in എന്ന വെബ്സൈറ്റിലേക്ക് പോകുക. ക്ലാസ് 12 ബോര്‍ഡ് എക്‌സാം റിസല്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പരീക്ഷയുടെ റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, സെന്റര്‍ നമ്പര്‍ എന്നിവ യഥാസ്ഥാനത്ത് നല്‍കുക. ഇപ്പോള്‍ റിസല്‍ട്ട് ഷീറ്റ് ലഭ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്തു എടുക്കാനാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K