16 September, 2025 08:11:33 PM


കെൽട്രോണിൽ ജേർണലിസം പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം



കോട്ടയം: അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ്, ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് എന്നിവയിൽ പി.ജി. ഡിപ്‌ളോമ, ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ബിരുദം. പത്രപ്രവർത്തനം, ടെലിവിഷൻ ജേർണലിസം, ഓൺലൈൻ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാധ്യമപ്രവർത്തനം, വാർത്താ അവതരണം, ആങ്കറിങ്ങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, പി.ആർ, അഡ്വർടൈസിംഗ് എന്നിവയിലാണ് പരിശീലനം. തിരുവനന്തപുരം കെൽട്രോൺ സെന്ററിലാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 25. വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കൻഡ് ഫ്ളോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് -തിരുവനന്തപുരം 675014. ഫോൺ: 9544958182.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308