05 August, 2025 06:44:30 PM
ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡോ ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജിഐഎസ് നടത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ് കോഴ്സിന്‍റെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്‍, ജിപിഎസ്, ഓട്ടോലെവല്‍, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവയുടെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള മൂന്നു മാസത്തെ പരിശീലനമാണിത്. സെപ്റ്റംബര്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://ses.mgu.ac.in) ഫോണ്‍- 8590282951