11 July, 2025 07:30:32 AM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎ(സി.എസ്.എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ മ്യൂസിക് വയലിന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 16 മുതല്‍ 18 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
.......................
രണ്ടാം സെമസ്റ്റര്‍ ബിവോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഓട്ടോമേഷന്‍(2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-ന്യൂ സ്‌കീം മെയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 14 മുതല്‍ 16 വരെ കോളജുകളില്‍ നടക്കും ടൈം ടേബിള്‍ വെബ് സൈറ്റില്‍ (www.mgu.ac.in)
....................
ഒന്നു മുതല്‍ ഏഴു വരെ സെമസ്റ്ററുകള്‍ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്( 2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്-പഴയ സ്‌കീം ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 21 മുതല്‍ പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടര്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
....................
നാലാം സെമസ്റ്റര്‍ ബിവോക് ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍,(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 24, 25 തീയതികളില്‍ നടക്കും.
....................
നാലാം സെമസ്റ്റര്‍ ബിവോക് ബിസിനസ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്- പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 14, 15 തീയതികളില്‍ മുരിക്കാശേരി പാവനാത്മാ കോളജില്‍ നടക്കും.
....................
നാലാം സെമസ്റ്റര്‍ ബിവോക് അപ്ലൈഡ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 14ന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും.
വൈവ വോസി
രണ്ടാം സെമസ്റ്റര്‍ എംഎസ്ബ്ല്യു(സിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ജൂലൈ 25 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.