15 May, 2017 02:29:16 PM


ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം പ്രഖ്യാപിച്ചു, 83.37% വിജയം



തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം​​വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം പ്രഖ്യാപിച്ചു. പി.​​ആ​​ർ ​ചേം​​ബ​​റി​​ൽ ഉ​​ച്ച​​ക്ക്​ ര​​ണ്ടി​​ന്​ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥാണ് ഫ​​ലം​പ്ര​​ഖ്യാ​​പി​​ച്ചത്. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​ഭാ​ഗ​ത്തി​ൽ 4,42,434ഉം ​വി.​​എ​​ച്ച്.​​എ​​സ്.​​ഇ​യി​ൽ​ 29,444 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 83.37% വിജയം. കഴിഞ്ഞ വർഷം 80.94 ശതമാനമായിരുന്നു ജയം.

ഹയർ സെക്കൻഡറി ഫലം  www.kerala.gov.in, www.dhsekerala.gov.in,www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in.

വിഎച്ച്എസ്‌സി ഫലം: www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in, www.results.itschool.gov.in,www.results.kerala.gov.in, www.vhse.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാണ്


കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ– 82.22%. വിജയശതമാനം കുറവ് പത്തനംതിട്ടയിലും (77.65 ശതമാനം). 83 സ്കൂളുകൾ സമ്പൂർണവിജയം കരസ്ഥമാക്കി. ഇതിൽ എട്ടെണ്ണം സർക്കാർ സ്കൂളുകളും 21 എണ്ണം എയ്ഡഡ് വിദ്യാലയങ്ങളുമാണ്. സേ പരീക്ഷ ജൂൺ ഏഴു മുതൽ നടക്കും. മേയ് 25 വരെ അപേക്ഷ സമർപ്പിക്കാം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K