24 January, 2016 02:51:24 PM
വനിതകള്‍ക്കുള്ള ഫിനിഷിംഗ് സ്‌കൂളില്‍ (റീച്ച്) പ്രവേശനം ആരംഭിച്ചു
തിരുവനന്തപുരം : കാഞ്ഞിരംപാറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്ക് മാത്രമായുള്ള ഫിനിഷിംഗ് സ്‌കൂളില്‍ (റീച്ച്) പ്രവേശനം ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍, ഇന്റര്‍വ്യൂ മാനേജ്‌മെന്റ് ആന്‍ഡ് ഐ.ടി സ്‌കില്‍ എന്നീ വിഷയങ്ങളിലാണ് അന്‍പത് ദിവസത്തെ പരിശീലനം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഫീസ് ഇളവുണ്ട്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാണ്. ഫോണ്‍ : 9496015051, 0471 - 2365445. ഇ-മെയില്‍ : info@reach.org.in. വിലാസം : ടി.സി. 6/1220-3, കാഞ്ഞിരംപാറ പി.ഒ, തിരുവനന്തപുരം - 695030.