27 November, 2026 12:05:12 PM


ഇടുക്കിയില്‍ മദ്യപാനത്തിനിടെ അളിയന്‍മാര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു



തൊടുപുഴ: മദ്യലഹരിയില്‍ അളിയന്മാര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബൈസണ്‍വാലി നെല്ലിക്കാട് മുത്തന്‍മുടി സ്വദേശി പ്രഭു എന്ന മാര്‍ഷല്‍ ബ്രിട്ടോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രഭുവിന്റെ ഭാര്യാസഹോദരന്‍ സാമുവല്‍ എഡ്വേര്‍ഡിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന പ്രഭുവും സാമുവല്‍ എഡ്വേര്‍ഡും ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് പിന്നാലെയാണ് തര്‍ക്കം ഉടലെടുത്തത്. തര്‍ക്കം രൂക്ഷമായതോടെ വീട്ടില്‍ നിന്ന് വാക്കത്തിയുമായി തിരികെയെത്തി സമുവല്‍ പഭുവിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈസണ്‍വാലി ഇരുപതേക്കര്‍ മേഖലയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രഭു. സംഭവത്തിന് പിന്നാലെ പ്രതിയായ സാമുവല്‍ എഡ്വേര്‍ഡിനെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941