19 November, 2026 10:24:35 AM


ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊല്ലാൻ ശ്രമം; ആലപ്പുഴ സ്വദേശികൾ പിടിയിൽ



എറണാകുളം: ജനശതാബ്ദി എക്‌സ്പ്രസ്സില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊല്ലാൻ ശ്രമം. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ടി.ടി.ഇ. ടിംസൺ തോമസിന് വാതിലിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യേണ്ടിവന്നു. ഏകദേശം 200 മീറ്ററോളം ദൂരം അദ്ദേഹം വാതിലിൽ തൂങ്ങിക്കിടന്നു. ടി.ടി.ഇ. ടിക്കറ്റ് പരിശോധിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ്  ടിക്കറ്റില്ലാതിരുന്ന രണ്ട് യാത്രക്കാർ വാതിൽ അകത്തുനിന്ന് അടച്ചതെന്നാണ് സംശയം. ടി.ടി.ഇ. വാതിലിൽ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ട്രെയിൻ ഗാർഡ് പ്ലാറ്റ്‌ഫോമിൽത്തന്നെ ട്രെയിൻ നിർത്തിച്ചു. ട്രെയിൻ കൂടുതൽ ദൂരം മുന്നോട്ടുപോയിരുന്നെങ്കിൽ ടി.ടി.ഇ.യുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും ആർ.പി.എഫ്. ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിൻ നിർത്തിയതോടെ ഇരുവരും ട്രാക്കിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പിന്നാലെയെത്തിയ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്.) ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918