23 November, 2026 08:21:44 PM


ഡൽഹിയിൽ 5 പോലീസുകാരെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു



ഡൽഹി: ഡൽഹിയിലെ ജുമാ മസ്ജിദ് പോലീസ് സ്റ്റേഷനുള്ളിൽ ചോദ്യം ചെയ്യുന്നതിനിടെ യുവാവ് 5 പോലീസുകാരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ജുമാ മസ്ജിദ് മേഖലയിലെ കലാ മഹൽ സ്വദേശിയായ നബീൽ ആണ് ആക്രമണം നടത്തിയത്. തന്നെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി നബീലിന്റെ അമ്മയും സഹോദരിയും നൽകിയ പരാതിയെത്തുടർന്ന് കൗൺസിലിംഗിനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ചോദ്യം ചെയ്യുന്നതിനിടെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് നബീൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പോലീസുകാരുടെ മുഖത്തും കഴുത്തിലുമാണ് കുത്തേറ്റത്. എസ് ഐമാരായ അജയ്, അരവിന്ദ്, ഹെഡ് കോൺസ്റ്റബിൾ ഹരേന്ദർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. എഎസ്ഐ ശ്രീകൃഷ്ണ, ഹെഡ് കോൺസ്റ്റബിൾ ബൽജീത് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരെ ഉടൻ തന്നെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297