24 November, 2026 09:46:25 PM


ചാലക്കുടി പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ 12 ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു; പ്രതി പിടിയില്‍



ചാലക്കുടി: ചാലക്കുടി പോലിസ് സ്റ്റേഷന്‍ വളപ്പില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു. സംഭവത്തില്‍ മലപ്പുറം തിരൂര്‍ എടമരത്ത് വീട്ടില്‍ സുകുമാര(40)നെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസ് സ്റ്റേഷന്റെ മതില്‍ചാടിയെത്തിയ ഇയാള്‍ പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കില്‍ നിന്നും കുപ്പിയിലേക്ക് പെട്രോള്‍ പകര്‍ത്തി. തുടര്‍ന്ന് മതിലിനോട് ചേര്‍ന്ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്കുകളിലേക്ക് പെട്രോള്‍ തെളിക്കുകയും തീപ്പെട്ടി കത്തിച്ചിട്ട് മതില്‍ചാടി കടന്നുകളയുകയുായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി യില്‍ നിന്നും കണ്ടെത്തി. 

ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നെന്ന് പറയുന്നു. 12ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ബൈക്കുകളില്‍ നിന്നും പുകയുയരുന്നത് കണ്ടെത്തിയ പോലീസുകാര്‍ തീയണക്കാനെത്തിയപ്പോഴേക്കും തീയാളികത്തി. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304