20 November, 2026 08:51:52 PM


കോട്ടയത്ത് കെഎസ്ആർടിസി ബസിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം



കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎൽ 15 എ 2517 എന്ന നമ്പർ ബസിനുള്ളിലായിരുന്നു സംഘം മദ്യപിച്ചത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെപ്പോലും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെയായിരുന്നു അഞ്ചംഗ സംഘത്തിന്‍റെ ഈ പ്രവർത്തി. ബസിലുണ്ടായിരുന്ന സഹയാത്രികരിലൊരാൾ സംഘത്തിന്‍റെ പരസ്യ മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് കണ്ടക്ടറെ വിവരമറിയിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഗൗനിക്കാതിരുന്ന കണ്ടക്ടർ മാധ്യമ വാർത്തയ്ക്ക് പിന്നാലെ ആളുകളെ പൊലീസിന് കൈമാറുകയായിരുന്നു. പന്തളത്ത് എത്തിയപ്പോഴാണ് മദ്യപിച്ചവരെ പോലീസിന് കൈമാറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K