21 November, 2026 07:41:13 PM
തിങ്കളാഴ്ച മുതൽ മുണ്ടക്കയം സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക്
കോട്ടയം: മുണ്ടക്കയം സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച(നവംബർ 23) രാവിലെ 10ന് അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. നിർവഹിക്കും. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപമാണ് പുതിയ ട്രഷറി മന്ദിരം. കൂട്ടിക്കൽ റോഡിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും.
ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ സൂസമ്മ മാത്യു, വി.എൻ. പീതാംബരൻ, ആൻസി അഗസ്റ്റ്യൻ, അന്നമ്മ വർഗീസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി. ജീരാജ്, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ജോൺ, വാർഡ് അംഗങ്ങളായ താരാ മോബി, സി.വി. അനിൽകുമാർ, ട്രഷറി ദക്ഷിണമേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജുമോൻ എന്നിവർ പങ്കെടുക്കും.




