18 November, 2026 07:53:02 PM


ആന്റിമൈക്രോബിയൽ പ്രതിരോധ ബോധവത്കരണ വാരാചരണത്തിന് ജില്ലയിൽ തുടക്കം



കോട്ടയം: ആന്റിമൈക്രോബിയൽ പ്രതിരോധ (എഎംആർ) ബോധവത്കരണ വാരാചരണത്തിന് ജില്ലയിൽ തുടക്കം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം നിയന്ത്രിക്കുക, ആന്റിബയോട്ടിക് സാക്ഷരത വളർത്തുക, ആന്റിബയോട്ടിക്കുകൾക്കെതിരെ ബാക്ടീരിയകൾ പ്രതിരോധശേഷി നേടുന്നത് ചെറുക്കുക എന്നിവയാണ് വാരാചരണത്തിന്റെ ലക്ഷ്യം. നവംബർ 24 വരെയാണ് ക്യാമ്പയിൻ.

ഇടയാഴം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ജില്ലാതല ഉദ്ഘാടനം കെ. ബിനിമോൻ എംഎൽഎ നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എൻ. അഭിഷേക്  ജില്ലാ എഎംആർ നോഡൽ ഓഫീസർ ഡോ. പി. വിനോദ് എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915