02 November, 2026 06:38:44 PM


കോട്ടയത്ത് ലോക നഗരാസൂത്രണ ദിനം ആചരിച്ചു



കോട്ടയം: സമഗ്രമായ നഗരാസൂത്രണത്തിലൂടെയേ മികച്ച  വികസനപദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിയൂവെന്ന്
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ജോഷി ഫിലിപ്പ് പറഞ്ഞു.  നഗരാസൂത്രണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക നഗരാസൂത്രണ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സാമ്പത്തിക ശേഷിയെ ഉത്തേജിപ്പിക്കുന്ന ആസൂത്രണമികവാണു വേണ്ടതെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പറഞ്ഞു.ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ, ടൗൺ പ്ലാനർ എസ്. റിനി ചന്ദ്ര, ഡെപ്യൂട്ടി ടൗൺ പ്ലാനർ സുധീർ പി. സുകുമാർ,  മുൻ ടൗൺ പ്ലാനർ പി. അനിൽകുമാർ  എന്നിവർ സംസാരിച്ചു. സുസ്ഥിരവും ആസൂത്രിതവുമായ നഗരവികസനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച്  ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനായാണ് ദിനാചരണം സംഘടിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301