03 November, 2026 09:43:19 AM


കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ മാതൃഭാഷാ ദിനാചരണം



കോട്ടയം: മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ  അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് സജീവ്.കെ  ജീവനക്കാർക്ക് മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ​ഭരണഭാഷ പൂർണ്ണമായും  മലയാളത്തിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഔദ്യോഗിക കാര്യങ്ങളിൽ മലയാളത്തിന്റെ ഉപയോഗം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചു.ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെ  പോലീസ് ജീവനക്കാരും മിനിസ്റ്റീരിയൽ ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935