20 November, 2026 06:50:28 PM


കോട്ടയം ജില്ലാതല ശിശുദിന-വാരാഘോഷത്തിന് സമാപനം



കോട്ടയം: വനിതാ- ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ജില്ലാതല ശിശുദിന-വാരാഘോഷം സമാപിച്ചു. സമാപന സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  കോട്ടയം ബേക്കർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ആശാ മോഹനൻ, ജില്ലാ വനിത - ശിശു വികസന ഓഫീസർ കെ.വി. ആശാമോൾ, ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ബിനു വർഗീസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ റേച്ചൽ ഡേവിഡ് എന്നിവർ പ്രസംഗിച്ചു. ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ, ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ കുട്ടികൾ, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മികവ് തെളിയിച്ച വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918