09 November, 2026 09:42:56 AM


മുണ്ടക്കയത്ത് ആത്മഹത്യാശ്രമത്തിനിടെ യുവാവ് ഓടിച്ച കാറിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു



മുണ്ടക്കയം: ചോറ്റിയിൽ ആത്മഹത്യാശ്രമത്തിനിടെ യുവാവ് ഓടിച്ച കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പനക്കച്ചിറ ഇല്ലിക്കളത്ത് രാജൻ (63) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നാം തീയതി ചോറ്റി കവലയിലാണ് അപകടമുണ്ടായത് കൂട്ടിക്കൽ സ്വദേശിയായ ഷാരോൺ ഓടിച്ചിരുന്ന കാർ അമിതവേഗത്തിൽ എത്തി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണെന്ന് ഷാരോൺ പോലീസിന് മൊഴി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അപകടത്തിൽ ആകെ 14 പേർക്ക് പരിക്കേറ്റിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K