20 November, 2026 09:43:49 AM
എസ്പിസി വിസ്കിഡ് ജില്ലാതല ക്വിസ് മത്സരം കോട്ടയം മാമൻ മാപ്പിള ഹാളിൽ നടത്തി

കോട്ടയം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി(SPC) കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ എസ്പിസി വിസ്കിഡ്(WIZKID ) ജില്ലാതല ക്വിസ് മത്സരം 19.11.2026 തീയതി കോട്ടയം മാമൻ മാപ്പിള ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കോട്ടയം ജില്ലയിലെ എസ്പിസി,എസ് പി സി ഇതര സ്കൂളുകൾ ഉൾപ്പെടെ 58 സ്കൂളുകൾ മാറ്റുരച്ച മത്സരത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ മുൻസിപ്പൽ ചെയർപേഴ്സൺ എംപി സന്തോഷ് കുമാർ നിർവഹിച്ചു. എസ് പി സി ജില്ലാ നോഡൽ ഓഫീസർ സജീവ് കെ(Addl. SP kottayam) അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ എം IPS മുഖ്യപ്രഭാഷണം നടത്തി.
ഷാജി സി മാണി ക്വിസ് മാസ്റ്ററായി നടത്തിയ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കോട്ടയം എംഡി സെമിനാരി എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ചങ്ങനാശ്ശേരി എസ് ബി എച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളും ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം എച്ച് എസ് വിഭാഗത്തിൽ സെൻറ് ആൻസ് കുര്യനാട് സ്കൂളും എച്ച്എസ്എസ് വിഭാഗത്തിൽ സെൻറ് ജോസഫ് ജിഎച്ച്എസ്എസ് ചങ്ങനാശ്ശേരിയും കരസ്ഥമാക്കി. കൂടാതെ മൂന്നാം സ്ഥാനം എച്ച് എസ് വിഭാഗത്തിൽ സെൻറ് ലിറ്റിൽ തെരേസാസ് ജിഎച്ച്എസ്എസ് വൈക്കം സ്കൂളും എച്ച്എസ്എസ് വിഭാഗത്തിൽ സെൻ സെൻറ് മേരീസ് എച്ച്എസ്എസ് മണർകാട് സ്കൂളും നേടി.
നാലുമണിക്ക് ചേർന്ന സമാപന മീറ്റിങ്ങിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീജിത്ത് നിർവഹിച്ചു ഇരുവിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളുകൾ 26 11 2026 തീയതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടി.




