09 November, 2026 12:47:24 PM
കൊല്ലത്ത് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്

കൊല്ലം: കുംഭവരുട്ടിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്ക്. തമിഴ്നാട്ടിൽ നിന്ന് കുംഭാവരുട്ടിയിലേക്ക് വന്ന ബസ് ആണ് മറിഞ്ഞത്. ഒന്നാം വളവിൽ മണലാർ ഭാഗത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ തെങ്കാശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.





