06 October, 2026 09:35:21 AM


തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയടക്കം 4 പേർ പിടിയിൽ



തിരുവനന്തപുരം: തലസ്ഥാനത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി (ഡിസിസി) ഓഫീസിനുനേരെയുണ്ടായ കല്ലേറു കേസിൽ ബിജെപി ജില്ലാ സെക്രട്ടറിയുൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, ഇവരെ ഒളിവിൽ പാർപ്പിച്ച രണ്ടുപേർ എന്നിവരാണ് പിടിയിലായത്.

തമിഴ്‌നാട്ടിലെ തെങ്കാശിയിലുള്ള രഹസ്യസങ്കേതത്തിൽ നിന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം പ്രതികളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. ഡിസിസി ഓഫീസിനു നേരെ നേരിട്ട് കല്ലെറിഞ്ഞത് ശ്രീലാലാണെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനവേളയിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298