14 November, 2026 10:12:14 AM
രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം- കാസർഗോഡ് ഡിസിസി

കാസർഗോഡ്: രാജ്മോഹൻ ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് കാസർഗോഡ് ഡിസിസി. രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡിസിസി ആവശ്യപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എതിരെ നിലപാട് കടിപ്പിച്ച് കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ. രാജ് മോഹൻ ഉണ്ണിത്താൻ കാസർഗോട്ടെ കോൺഗ്രസിന് അപമാനമെന്ന് അദേഹം വിമർശിച്ചു. ഉണ്ണിത്താനെ ഇനിയും ചുമന്നാൽ പാർട്ടി നാറുമെന്നും ഫൈസൽ പറഞ്ഞു.
കെപിസിസി നിയന്ത്രിച്ചില്ലെങ്കിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ പരസ്യ പ്രതികരണമെന്ന് കാസർഗോഡ് ഡിസിസിയുടെ മുന്നറിയിപ്പ്. പരസ്യ പ്രതികരണത്തിന് ശേഷം ഞങ്ങളോട് ചോദിക്കരുതെന്നും രൂക്ഷ വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിലാണ് ഡിസിസി ഭാരവാഹികൾ രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്. എല്ലാ മന്ത്രിമാരെയും ഗണ്‍ പോയിന്റില്‍ നിര്‍ത്താനുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ട്. ആറുമാസം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ അലാവുദീന്റെ അത്ഭുതവിളക്ക് മുഖ്യമന്ത്രിയുടെ കൈവശമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
നേരത്തെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിൽ ഇനിയും നിരവധി സ്ഥാനമോഹികളുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തിയിരുന്നു.





