01 October, 2026 01:01:19 PM
ബെംഗളൂരുവിൽ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

തെലങ്കാന: ബെംഗളൂരുവിൽ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. 19കാരനായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്. 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡിസിപി വ്യക്തമാക്കി. ബെംഗളൂരു അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള നാഗർഭാവിയിലാണ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത്. നാഗർഭാവി മഹേഷ് പി യു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് കോളേജിന് പിൻവശത്തുവെച്ചായിരുന്നു ക്രൂരമായ സംഭവം.





