23 September, 2026 10:57:30 AM


കുമളിയിൽ കെഎസ്ആർടിസി ബസിടിച്ച് കാർ യാത്രക്കാരി മരിച്ചു



കുമളി: കോട്ടയം – കുമളി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് കാറിൽ കൂട്ടിയിടിച്ച് 70 കാരി മരിച്ചു. കാറിലുണ്ടായിരുന്ന പത്തനംതിട്ട മൈലപ്ര പുതിയത്ത് സ്വദേശി സാലി തോമസ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം നടന്നത്. കുമ്പഴയിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുകയായിരുന്ന കാറിൽ 5 അംഗ സംഘമാണ് ഉണ്ടായിരുന്നത്. ഇടിച്ച കെഎസ്ആർടിസി ബസ് നിർത്താതെ പോയിരുന്നു. ബസ് ചോറ്റുപാറ വരെയാണ് ഓടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915