21 September, 2026 09:17:45 AM


അടൂരിൽ ദളിത് യുവാവിന് ക്രൂരമർദനമേറ്റ സംഭവം: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ



പത്തനംതിട്ട: അടൂരിൽ ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്.ഐ ആർ. ശ്രീകുമാർ, സി.പി.ഒ വിപിൻ കുമാർ എന്നിവർക്കെതിരെയാണ് ആദ്യഘട്ട നടപടിയുടെ ഭാഗമായി സസ്പെൻഷൻ ഉത്തരവിട്ടത്. 

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വരുംദിവസങ്ങളിൽ നടപടിയുണ്ടാകും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ തിരഞ്ഞെത്തിയ പോലീസ് സംഘം, ജ്യേഷ്ഠനെ കാറിൽ കയറ്റി കൊണ്ടുപോകുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു. മേയ് 29-നാണ് സംഭവം നടന്നത്. മർദനമേറ്റതിന്റെ മെഡിക്കൽ രേഖകൾ പിന്നീട് പുറത്തുവന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297