20 September, 2026 12:17:45 PM


കോന്നി മെഡി കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം: താത്കാലിക ജീവനക്കാരന് സസ്പെൻഷൻ



പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് 88 കാരിയുടെ എക്സറേ റിസൾട്ട് മാറി നൽകിയ സംഭവത്തിൽ നടപടി. എക്സറേ കൗണ്ടറിൽ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരനായ ഷാഹുൽഹമീദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. എക്സ്റേ മാറിവന്നിട്ടും ശ്രദ്ധിക്കാതെ ചികിത്സ നൽകിയ പൾമനോളജി വിഭാഗത്തിലെ ഡോക്ടർക്ക് കടുത്ത താക്കീതും നൽകിയിട്ടുണ്ട്. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടർ നിർദേശിച്ചതനുസരിച്ചാണ് എക്സ്റേ എടുത്തത്. എന്നാൽ വിതരണ കൗണ്ടറിൽ നിന്നും ലഭിച്ചത് വയോധികയുടെ എക്സ്റേ ആയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910