20 September, 2026 12:13:10 PM


കാസർകോട് കാറുകൾ ലോറിയിലിടിച്ച് അപകടം; ആറുപേർക്ക്‌ പരിക്ക്



കാസർകോട്: അമിത വേഗതയിൽ സഞ്ചരിച്ച കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. കാസർകോട് കന്യപ്പാടിയിലാണ് അപകടം. ഇന്ന് പുലർച്ചെ 1:30 ഓടെയാണ് അപകടം ഉണ്ടായത്. ആറുപേർക്ക്‌ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് കാറുകളും പൂർണമായി തകർന്നു.

മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് കാറുകളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതിനാൽ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചിരുന്നു,

കെഎ 21 സി0338 നമ്പർ ലോറിയിൽ കെഎൽ 14 എഇ 0915 വൈറ്റ് കളർ സ്വിഫ്റ്റ് , കെഎൽ 14 എജെ 0035 ബ്ലാക്ക് കളർ സ്വിഫ്റ്റ് എന്നീ കാറുകൾ ആണ് ഇടിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെ വിജിതിൻ കൃഷ്ണൻ, അതുൽ രവി, സി കെ അഭിനന്ദ്, എൻ പി രാകേഷ്, ഒ കെ പ്രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298