19 September, 2026 10:49:22 AM
അങ്കമാലിയിൽ യുവാവും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: അങ്കമാലിയിൽ ട്രെയിൻ തട്ടി കൊല്ലം സ്വദേശികളായ രണ്ട് ബന്ധുക്കൾ മരിച്ചു. കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദേശിയായ വിസ്മയ, കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ രണ്ടുപേരെയും കാണാനില്ല എന്ന് കാട്ടി കഴിഞ്ഞദിവസം പൊലീസ് കേസ് എടുത്തിരുന്നു. ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിൻ ആണ് ഇടിച്ചത്.






