18 September, 2026 09:07:48 AM


മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ 4പേർ അറസ്റ്റിൽ



മലപ്പുറം: നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക് എംഡിഎംഎ നൽകുന്ന മമ്പാട് കോളേജിലെ അധ്യാപകൻ സുഹൈൽ പെരിങ്ങോടനെയും കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനൊപ്പം റീന ടി എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ എം അറസ്റ്റചെയ്തത്.

സുബ്രഹ്മണ്യനിൽ നിന്നും 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും ആദ്യം പിടികൂടി. പിന്നീടുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ വിവേകിനും റീനക്കും സ്ഥിരമായി എംഡിഎംഎ വിൽക്കുന്നുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് വിശദമായ അന്വേഷണത്തിൽ അധ്യാപകൻ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് വിവരം അറിഞ്ഞത്.

അധ്യാപകൻ മോങ്ങം അരിമ്പ്ര സ്വദേശിയാണ്. 3 വർഷമായി മമ്പാട് കോളേജിലെ അധ്യാപകനായി ജോലി ചെയ്തു വരികയാണ്. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽ നിന്ന് എംഡിഎംഎ മൊത്ത വിതരണക്കാരിൽ നിന്നും വാങ്ങി വിൽക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ അധ്യാപകൻ സമ്മതിച്ചു. മമ്പാട് കോളേജ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ അധ്യാപകനായ ഇയാൾ സ്ഥിരം എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്നും സമ്മതിച്ചു.

നിലമ്പൂർ ഡിവൈഎസ്പി റഫീക്ക് കെ യുടെ നിർദേശപ്രകാരം നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ ഷൈജു എൻബിയുടെ മേൽനോട്ടത്തിൽ നിലമ്പൂർ സ്ക്വാഡ് അംഗങ്ങളായ സാബിറലി പി, സജീഷ് പി, സജീഷ്, സി കെ കൃഷ്ണദാസ് എം എന്നിവ അടങ്ങുന്ന സംഘങ്ങളാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിതരണക്കാർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918