12 September, 2026 02:41:03 PM
തൃശ്ശൂരിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; മതിലും വൈദ്യുതി പോസ്‌റ്റും തകർന്നു

തൃശൂര്‍: കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പറമ്പിൽ ഷാജിയുടെ വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. റോഡരികിലെ വൈദ്യുതി പോസ്റ്റും, വീടിന്റെ മതിലും തകര്‍ത്താണ് ആംബുലന്‍സ് വീട്ടുമുറ്റത്തേക്ക് എത്തിയത്. ഡ്രൈവർ താഹിർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പോയി അമല ആശുപത്രിയിലേക്ക് തിരിച്ചു വരികയായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.






