12 September, 2026 12:26:45 PM
കന്യാകുമാരിയില്‍ മദ്യപിച്ച് വഴിയിൽ കിടന്ന ആളിന്റെ രണ്ടര പവൻ സ്വർണ്ണമാല മോഷ്‌ടിച്ചു

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ കുഴിത്തുറ ജംഗ്ഷനിൽ വഴിയരികിൽ മദ്യപിച്ച് കിടന്ന ഒരാളുടെ കഴുത്തിൽ നിന്ന് 2.6 പവൻ സ്വർണ്ണ മാല മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ 7-ാം തീയതി രാത്രി നടന്ന ഈ സംഭവത്തിൽ, മദ്യപിച്ച ഒരാളെ നിരീക്ഷിച്ച് അയാളുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല മോഷ്ടിക്കുന്നത് കാണാം. മോഷ്ടാവാരെന്ന് കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് കുഴിത്തുറ പോലീസ്. സിസിടിവിയിൽ കുടുങ്ങിയ ആൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി കുഴിത്തുറ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ പ്രദേശത്ത് താമസിച്ചിരുന്നതായും വിവരമുണ്ട്. പ്രതിക്ക് വേണ്ടി സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.






